തമിഴ്നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയുള്‍പ്പെടെ 15 ജില്ലകളിലെ സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ പല ജില്ലകളിലും ഞായറാഴ്ച രാവിലെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു.
ചെന്നൈയിൽ ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ തിരുച്ചാനൂർ മേൽപ്പാലം ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ചെന്നൈയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു കോൺസ്റ്റബിളിനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും മരം കടപുഴകിവീണ് പരിക്കേറ്റിരുന്നു . തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോൺസ്റ്റബിളിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും പരിക്കേറ്റ ഉദ്യോഗസ്ഥന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിലെ രാമനാഥപുരം ടൗണിൽ ചൊവ്വാഴ്ച 75 വയസുള്ള ഒരു സ്ത്രീ മതിൽ ഇടിഞ്ഞുവീണ് മരിച്ചിരുന്നു. തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചതിനെതുടര്‍ന്നാണ് മഴ കനക്കുന്നത്. ബുധനാഴ്ച തമിഴ്‌നാട്ടിലെ ചെങ്കൽപട്ടിലും തിരുവള്ളൂരിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ചെങ്കൽപട്ട്, തിരുവണ്ണാമലൈ, വില്ലുപുരം, കല്ലുറിച്ചി, കടലൂർ, കാഞ്ചീപുരം, സേലം, ഡെൽറ്റ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
english summary: Heavy rains: State govt announces school holidays
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.