5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
September 9, 2024
September 2, 2024
March 14, 2024
July 27, 2023
July 20, 2023
June 16, 2023
May 15, 2023
December 14, 2022
September 16, 2022

സൗജന്യ ഭക്ഷ്യക്കിറ്റ് നിർത്തലാക്കുമെന്ന് പറഞ്ഞിട്ടില്ല: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
November 20, 2021 5:42 pm

സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കോവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

റേഷന്‍ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല. പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിച്ചത് സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.
eng­lish summary;Minister GR Anil about free food kits distribution
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.