22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024
September 21, 2024
September 13, 2024
August 29, 2024
August 24, 2024

വായനയുടെ ഡിജിറ്റൽ ലോകത്തേക്ക് വാതിൽ തുറന്ന് രാമപുരം സ്കൂൾ

Janayugom Webdesk
കായംകുളം
November 23, 2021 7:24 pm

ക്ലാസുകൾ ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് മാറിയ കോവി‍ഡ് കാലത്ത് വായനയുടെ ഡിജിറ്റൽ സാധ്യതകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുകയാണ് രാമപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. യു പ്രതിഭ എം എൽഎ യുടെ ഫണ്ടിൽ നിന്നും 12.33 ലക്ഷം രൂപ വകയിരുത്തി അത്യാധുനിക സംവിധാനങ്ങളോടെയാണ് ജില്ലയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ ഗ്രന്ഥശാല ഇവിടെ സജ്ജമാക്കിയത്. ആറു കമ്പ്യൂട്ടറുകളിലായി അറുനൂറോളം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിലുണ്ട്.

കഥകൾ, കവിതകൾ, ലേഖനങ്ങൾ, നോവലുകൾ, ചരിത്ര പുസ്തകങ്ങൾ എന്നിവയ്ക്കു പുറമെ പ്രവേശന പരീക്ഷാ സഹായികളും പി എസ് സി മാതൃകാ ചോദ്യങ്ങളും പൊതുവിജ്ഞാന പ്രസിദ്ധീകരണങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് അനായാസം മനസിലാക്കുന്നതിനായി ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, പ്രസന്റേഷൻ രൂപങ്ങളിൽ പുസ്തകങ്ങളും വിവരങ്ങളും ലഭ്യമാണ്. വിദ്യാർഥികൾക്ക് ഒഴിവുസമയങ്ങളിൽ എത്തി വായിക്കാവുന്ന രീതിയിലാണ് ലൈബ്രറിയുടെ ക്രമീകരണം. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് ഗ്രന്ഥശാല അനുവദിച്ചെങ്കിലും ഹൈസ്കൂൾ വിദ്യാർഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.