22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024
September 21, 2024
September 13, 2024
August 29, 2024
August 24, 2024

പ്ലസ് വണ്‍: 50 പുതിയ താല്‍ക്കാലിക ബാച്ചുകള്‍

Janayugom Webdesk
തിരുവനന്തപുരം
November 26, 2021 10:10 pm

സംസ്ഥാനത്തെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 50 പുതിയ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലായിരിക്കും താൽക്കാലിക ബാച്ചുകള്‍ അനുവദിക്കുക. മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളിലായിരിക്കും പുതിയ താൽക്കാലിക ബാച്ചുകള്‍ അനുവദിക്കുക. ഏഴു ജില്ലകളിലായി 6,570 ബാച്ചുകള്‍ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. 

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ഉന്നതതല യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകള്‍ ആരംഭിച്ച നവംബർ ഒന്നു മുതല്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വൈകുന്നേരം നാലുവരെ നീട്ടാനാണ് നിര്‍ദ്ദേശിച്ചിരക്കുന്നത്. ഉച്ചവരെ ക്ലാസുകള്‍ നടത്തിയാല്‍ സിലബസ് മൊത്തം പഠിപ്പിച്ചു തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ പല ബാച്ചുകളിലായി ബയോബബിള്‍ സംവിധാനത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതോടൊപ്പം പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട ഫോക്കസ് ഏരിയ നിശ്ചയിക്കാനും തീരുമാനമായിട്ടുണ്ട്. 

ENGLISH SUMMARY:Plus One: 50 new tem­po­rary batches
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.