ഡിസംബർ രണ്ട് മുതൽ നാലുവരെ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാക അനശ്വര രക്തസാക്ഷി ജയപ്രകാശിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ സ്‌മൃതി മണ്ഡപത്തിൽ നിന്നും ഇന്ന് യാത്ര തിരിക്കും.
പതാക ജാഥയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിര്‍വഹിക്കും. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കെ എസ് ക്യാപ്റ്റനും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിൻസ് മാത്യു ഡയറക്ടറും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ശോഭ ഡെപ്യൂട്ടി ലീഡറുമാണ്. ആർ ജയൻ, പി പ്രദീപ്, കെ കെ സമദ്, ജഗത് ജീവൻ ലാലി, ശുഭേഷ് സുധാകരൻ, ജെ അരുൺ ബാബു, ലീന സുഭാഷ് എന്നിവർ അംഗങ്ങളായുള്ള ജാഥ വിവിധ ജില്ലകളിൽ പര്യടനം നടത്തി ഡിസംബർ രണ്ടിനു കണ്ണൂരിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.
english summary; AIYF State Conference
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.