8 May 2024, Wednesday

Related news

April 27, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024
March 17, 2024
March 16, 2024
March 14, 2024

നോട്ട ജയിച്ചാല്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന ഹര്‍ജിയില്‍ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2024 8:42 am

കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്താല്‍ വീണ്ടും തെര‍ഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെര‍ഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചൂണ്ടികാണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂ‍‍ഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഹര്‍ജിക്കാരനായ ശിവ്ഖേരയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ശങ്കര്‍നാരായണന്‍ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഒരു സ്ഥാനാര്‍ത്ഥിക്കും, നിശ്ചിതശതമാനം വോട്ട് കിട്ടാത്ത അവസരത്തില്‍ ആ മണ്ഡലങ്ങളില്‍ വിജയിയെ തീരുമാനിക്കാന്‍ ബദല്‍ മാര്‍ഗ്ഗം അവലംബിക്കാവുന്നതാണെന്ന 170-മത് നിയകമ്മീഷന്‍ റിപ്പോര്‍ട്ടും അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ ചൂണ്ടിക്കാണിച്ചു.

Eng­lish Summary:
Notice on the peti­tion for re-elec­tion if Nota wins

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.