2 November 2024, Saturday
KSFE Galaxy Chits Banner 2

രണ്ടാം ഫോമിൽ തുടങ്ങി അറുപത്തുവര്‍ഷത്തിനപ്പുറം പരന്നൊഴുകിയ സംഗീത പ്രതിഭ

ആർ .ഗോപകുമാർ
December 6, 2021 11:58 am

തോപ്പിലാശാൻ , തോപ്പിലാൻ എന്ന് വിളിക്കുന്ന തോപ്പിൽ ആന്റോ ഇടപ്പള്ളി സെന്റ് ജോർജ് യുപി സ്കൂളിൽ രണ്ടാം ഫോം വിദ്യാർത്ഥിയായിരിക്കെയാണ് പാട്ടുമായി ആദ്യം തട്ടിൽ കയറുന്നത്. അക്കാലത്തെ പ്രമുഖ റാഫി ഗായകനായ ഇടപ്പള്ളി മുഹമ്മദിന്റെ പ്രോത്സാഹനവും തൃണയായി. ഇടപ്പള്ളി കോമള മ്യൂസിക്ക് ആർട്ട്സിൽ 14 — വയസിൽ അരങ്ങേറ്റം കുറിച്ചു. ആത്മ സുഹൃത്തായ എസി ജോണിയാണ് തോപ്പിൽ ആന്റോ എന്ന പേര് നിർദ്ദേശിച്ചത്. സ്ത്രീ ശബ്ദത്തിൽ സീറോ ബാബുവിനൊപ്പം സ്ത്രീ ശബ്ദത്തിലും മെഹബൂബിനൊപ്പം സഹഗായകൻ എന്ന പദവിയിൽ തിളങ്ങി. 1960 ൽ എച്ച് എം വി ആദ്യ റെക്കോഡിംഗ് ഓഫർ നൽകി. ” നട്ടുച്ചയ്ക്ക് നടക്കാനിറങ്ങിയ ഫാഷൻ ബ്യൂട്ടി നിനക്ക് ലൂസാണ് ലൂസി ” എന്ന് തുടങ്ങിയ ഗാനങ്ങള്യമായി ഇറങ്ങിയ റെക്കോർഡ് ഹിറ്റായി. തുടർന്ന് നാടകത്തിൽ അവസരങ്ങൾ എൻ എൻ പിള്ളയുടെ ആത്മബലി എന്ന നാടകത്തിൽ ജയവിജയൻമാർ ഈണമിട്ട ” കാട്ടരുവിയും കടലും കൈ നീട്ടി നീട്ടി തഴുകും എന്ന പാട്ടാണ് ആദ്യ പ്രൊഫഷണൽ നാടക ഗാനം. വിഷ വൃക്ഷം നാടകത്തിനായി അഭയദേവ് രചിച്ച എൽപി ആർ വർമ്മ ഈണമിട്ട “പഴം തിന്നാൻ കൊതിച്ചൊരു ചെടി നട്ടു ഞാൻ ’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

തൃശൂർ നവജീവൻ ആർട്ട്സ്, ചേർപ്പ് ചങ്ങമ്പുഴ കലാസമിതി, ചാലക്കുടി സൈമ തിയേറ്റേഴ്സ്, കായംകുളം പീപ്പിൾസ് തിയേറ്റർ, വൈക്കം ഗീതാജലി, എറണാകുളം സ്‌റ്റേജ് ഇന്ത്യ, മാള മഹാന്മ തിയേറ്റേഴ്സ് . ഗൃര്യവായൂർ ഫ്രണ്ട്സ് തുടങ്ങിയ സമിതികൾക്കായി നൂറ് കണക്കിന് പാട്ടുകൾ പാടി. ഇക്കാലത്തെ ഏറ്റുമാന്നൂർ സോമദാസന്റെ രചനയിൽ എം കെ അർജുനൻ മാസ്റ്റർ ഈണമിട്ട ” തുലാവർഷമേഘമേ തുള്ളിക്കൊരുകുടം പെയ്തിട്ടും പിന്നെയും എന്ന് തുടങ്ങുന്ന ഗാനം ഏറെ പേർ ഏറ്റുപാടി. 1963 — 64 കാലത്ത് പുറത്തിറങ്ങിയ ഫാദർ ഡാമിയൻ എന്ന സിനിമയിലെ “പിന്നിൽ നിന്നും വിളിക്കും കുഞ്ഞാടുകൾ എന്ന പാട്ടാണ് ആദ്യ ചലച്ചിത്രപിന്നണി ഗാനം. ഇതേ ചിത്രത്തിൽ ” നന്മയുടെ നിലവിളക്കുകളിൽ തിരികൊളുത്താൻ ” എന്ന പാട്ടിന് കോറസും പാടി . പിന്നീട് റാംഗിങ് എന്ന ചിത്രത്തിന് പിച്ചെ ആന്റണി രചിച്ച് എം കെ അർജുനൻ മാസ്റ്റർ സംഗീതമിട്ടാ ആദിത്യനണയും അമ്പി ളി കനിയും താരങ്ങളാകെ കൊഴിയും ” അനുഭവങ്ങളെ നന്ദിയിൽ യൂസഫലി കേച്ചേരി, ജി ദേവരാജൻ ടീം ഒരുക്കിയ “മാനോടും മല മരതക മാമല മലയിൽ വീശിയ കുളിര് ” വീണപൂവ് എന്ന ചിത്രത്തിലെ “മാല വെപ്പാൻ വന്നിവിയന്തേ ” എന്ന് തുടങ്ങുന്ന പുള്ളുവ ഗാനം എന്നിവയാണ് പഴയ കാലത്തെ ഹിറ്റുകൾ. അവസാനം പാടിയത് ഹണി ബീ ടുവിലാണ്. മദിരാശിയിൽ തങ്ങാൻ സാഗചര്യം അനുവദിക്കാതിരുന്നതാണ് സിനിമാഗാനങ്ങൾ കുറയാൻ കാരണമെന്ന് ആന്റോ പറയുമായിരുന്നു. ഗാനമേളകളിൽ പാടാനായിരുന്നു താൽപ്പര്യം കാരണം ജീവിക്കാൻ അത് വേണമായിരുന്നു. ജനകീയമായ കലാ പ്രവർത്തനം ജനകീയമായ രാഷ്ട്രീയ പ്രവർത്തനത്തിന്റേയും ഭാഗമായിരുന്നു. നമ്മുടെ നാടക സംഗീതം നാടക പ്രവർത്തനത്തിന്റേയും സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനത്തിന്റേയും അവിഭാജ്യ ഘടകമായിരുന്നു. ആ രംഗത്ത് അക്കാലത്ത് വലിയ സംഭാവനകൾ നൽകിയ കലാകാരൻമാരിൽ ഒരാളായി ആന്റോ ചേട്ടനെ താൻ വിലയിരുത്തുന്നതായി ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു.

കെ രാഘവൻ മാസ്റ്റർ, വി ദക്ഷിണാമൂർത്തി, ജി ദേവരാജൻ, ചിദംബർ നാഥ്, എം കെ അർജുനൻ , ബാബുരാജ്, ശ്യാം, എടി ഉമ്മർ, കണ്ണൂർ രാജൻ, എം ജി രാധാകൃഷ്ണൻ ‚രവീന്ദ്രൻ, ജോൺസൺ എന്നിവരുടെ പാട്ടുകൾ ഏറെ പ്രിയപ്പെട്ടതാണെന്ന് ആന്റോ പറയുമായിരുന്നു. ആറ് പതിറ്റാണ്ടിലധികം നീണ്ട കലാജീവിതത്തിൽ മെഹബൂബ്, കെ പി ബ്രഹ്മാനന്ദൻ , ബി വസന്ത, കമുകറ പുരുഷോത്തമൻ, എസ് ബ്യാനകി, കെ പി ഉദയഭാനു, സി ഒ ആന്റോ, സീറോ ബാബയാ യേശുദാസ്, പി ജയചന്ദ്രൻ ‚കെ എസ് ജോർജ് , അയിരൂർ സദാശിവൻ. കൊച്ചിൻ മനോഹരൻ , തുടങ്ങി പാത, സിന്ധു , മോളി തുടങ്ങിയ ഗായികമാര്യം പുതു തലമുറയിലെ ഗായകർ കൊപ്പം സ്റ്റേജുകളിൽ അറിഞ്ഞ് പാടി. ആന്റോയുടെ പഴയ റേഞ്ചിന് മുന്നിൽ പുത്തൻ ഗായകർ പതറി പോകാറുണ്ടെന്ന് അരജ്യനൻ മാസ്റ്റർ പറയാറാണ്ടായിരുന്നു. സ്‌റ്റേജിൽ പാടുമ്പോൾ ആന്റോക്ക് പ്രത്യേക ശക്തിയാണെന്നും മാസ്റ്റർ പറയുമായിരുന്നു. പാട്ട് തൊഴിലാക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ തനിക്കെല്ലാം നൽകിയ കലയെ എന്നും സ്നേഹിക്കാനെ തനിക്ക് കഴിയുകയുള്ളുവെന്നും 60 ലധികം വർഷം ജനങ്ങളുടെ കൈയടിക്ക് നടുവിൽ നിൽക്കാൻ കഴിഞ്ഞുവെന്നതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ആന്റോ പറയുമായിരുന്നു. ഗാനമേളകൾക്ക് പുറമേ ലളിതഗാനശാഖയിലും ആന്റോയുടെ സംഭാവന വലുതാണ്. 83 ൽ സംസ്ഥാനത്തെ മികച്ച ലളിതഗായകന് പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ അത് ആന്റോയെ തേടിയെത്തി. ആകാശവാണിയിൽ ഹൃദ്യമായ ലളിതഗാനങ്ങൾ ആന്റോ പാടി ഫലിപിചിരുന്നു .പഴയ പാട്ടുകൾ കേട്ടാൽ ആര് പാടി യതാണെന്ന് സാധാരണക്കാർ പോലും പറയുമായിരുന്നു എന്നാൽ പുതിയ പാട്ടുകൾക്ക് ഗ്രേഡ് പോലും നിശ്ചയിക്കാൻ കഴിയില്ലാഎന്നാണ് ആൻറ്റോയുടെ അഭിപ്രായം .എന്നാലും മഹാമാരികാലത്തു ഒറ്റപെടുന്നവരെ അനുവാചകരുടെ കയ്യടി ശബ്ദത്തിൽ തിളങ്ങി നില്ക്കാൻ കഴിന്നുവെന്നതാണ് ആൻറ്റോയുടെ ഭാഗ്യം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.