23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 11, 2024
December 21, 2023
March 20, 2023
December 25, 2022
December 14, 2022
August 9, 2022
August 8, 2022
August 5, 2022
August 5, 2022

മുല്ലപ്പെരിയാറില്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നു; 7140 ഘനയടി വെള്ളം തുറന്നുവിടുന്നു

Janayugom Webdesk
ഇടുക്കി
December 8, 2021 8:21 am

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടിയാണ്.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ഈ സാഹചര്യത്തിലാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്.
eng­lish summary;mullaperiyar dam nine shut­ters open
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.