26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
October 22, 2024
October 2, 2024
October 2, 2024
October 1, 2024
August 31, 2024
April 23, 2024
October 22, 2022
October 22, 2022
October 21, 2022

ത​ക​ർ​ന്ന ഹെ​ലി​കോ​പ്ട​റിന്റെ ഡേറ്റാ റെക്കോർഡർ കണ്ടെത്തി

Janayugom Webdesk
കു​നൂർ
December 9, 2021 8:50 am

നീ​ല​ഗി​രി ജി​ല്ല​യി​ലെ കു​നൂരി​നു​ സ​മീ​പം ത​ക​ർ​ന്നു​വീ​ണ സൈനിക ഹെ​ലി​കോ​പ്ട​റിന്റെ ഡേറ്റാ റെക്കോർഡർ കണ്ടെത്തി. വിങ് കമാൻഡർ ഭരദ്വാജിന്‍റെ നേതൃത്വത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഉന്നതല സംഘം നടത്തിയ തെരച്ചിലിലാണ് ഡേറ്റാ റെക്കോർഡർ കണ്ടെത്തിയത്.

ഡേറ്റാ റെക്കോർഡർ ഡീകോഡ് ചെയ്ത ശേഷമെ അപകട കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചി​ന്നി​ച്ചി​ത​റിയ കോ​പ്​​ട​റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പരിശോധനയുടെ ഭാഗമായി വ്യോമസേന ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.
അതേസമയം, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി അപകടസ്ഥലത്ത് പരിശോധന നടത്തി. രാവിലെ കോ​പ്​​ട​ർ നി​ലം​പ​തി​ച്ച കു​നൂ​രി​ന​ടു​ത്ത കാ​​​ട്ടേ​രി വ​ന​ഭാ​ഗ​ത്തോ​ടു​ ചേ​ർ​ന്ന തോ​ട്ട​ത്തി​ലെ മ​ല​ഞ്ച​രി​വി​ൽ, ന​ഞ്ച​പ്പ​ൻ​ച​ത്തി​രം കോ​ള​നി​ക്കു​ സ​മീ​പ​മാ​ണ്​​ പരിശോധന നടത്തിയത്.ഇന്നലെ ഉച്ചയോടെയാണ് കു​ന്നൂ​രി​നു​ സ​മീ​പം സൈ​നി​ക ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് രാജ്യത്തിന്‍റെ പ്രഥമ​ സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​ർ മ​രി​ച്ചത്. കോ​പ്​​ട​ർ​​ തീ​പി​ടി​ച്ച്​ പൂ​ർ​ണ​മാ​യും കത്തിനശിച്ചു. 

രക്ഷപ്പെട്ട ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ വ​രു​ൺ സി​ങ്​ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൊ​ത്തം 14 പേ​രാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്.വ​ൻ​മ​ര​ങ്ങ​ൾ​ക്കു​ മു​ക​ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ ത​ക​ർ​ന്നു​ വീ​ണ​യു​ട​ൻ കോ​പ്​​ട​റി​ന്​ തീ​പി​ടി​ച്ചു.കോ​പ്​​ട​റിന്റെ ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
eng­lish summary;data recorder of the crashed mil­i­tary heli­copter was found in coonoor
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.