രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേതം അതിവേഗതയിലാണ് പകരുന്നതെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി.
ലോകത്തെമൊത്തം ഒമിക്രോൺ കേസുകളിൽ 2.4 ശതമാനവും കൊറോണ വെെറസിന്റെ പുതിയ വകഭേതമായ ഒമിക്രോൺ ആണെന്നും ഇത് ഡെൽറ്റ വകഭേതത്തേക്കാൾ വ്യാപനശേഷി കൂടിയതെണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകെ ഹെെ റിസ്ക് കാറ്റഗറിയിൽപെട്ട 19 ജില്ലകളാണുള്ളത്.ഇവിടെ കോവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഒമിക്രോൺ ആശങ്ക പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഡൽഹിയിൽ പുതുതായി 10 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിൻറെ പ്രതികരണം. മഹാരാഷ്ട്രയിൽ ഇതുവരെ 32 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടക, ഗുജറാത്ത്, കേരള, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.
English summary; Omicron cases are rising in India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.