ഇന്ത്യന്‍ വംശജരായ അറുപതിലധികം പേര് ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ 66 ഇന്ത്യക്കാർ ചേർന്നിട്ടുള്ളതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2020ലെ തീവ്രവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കേന്ദ്രസംസ്ഥാന ഏജൻസികൾ തീവ്രവാദപ്രവർത്തനങ്ങൾ തടയുന്നതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2020 നവംബർ വരെയുള്ള കാലയളവിൽ 66 ഇന്ത്യക്കാർ ഐഎസിൽ ചേർന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്. എൻഐഎ അടക്കമുള്ള ഏജൻസികൾ തീവ്രവാദപ്രവർത്തനങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഐഎൻഐ തീവ്രവാദവുമായി ബന്ധപ്പെട്ട 34 കേസുകൾ പരിശോധിച്ച് 160 പേരെ അറസ്റ്റ് ചെയ്തു. 2020 സെപ്റ്റംബറിൽ കേരളത്തിൽനിന്നും ബംഗാളിൽനിന്നും പിടിയിലായ പത്ത് അൽക്വയ്ദ തീവ്രവാദികളും ഇതിൽ ഉൾപ്പെടുന്നു. തീവ്രവാദം തടയുന്നത് ഇന്ത്യയും അമേരിക്കയും മികച്ച രീതിയിൽ സഹകരിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
English Summary: By 2020, 66 Indians are reported to have joined IS
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.