യുകെയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച വരെയുള്ള കണക്കുകളിൽ യുകെയിൽ പതിനായിരത്തിലധികം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ശനിയാഴ്ച യുകെയിലുടനീളം 90,418 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ വളരെ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
അതേസമയം, ഒമിക്രോൺ വകഭേദം ലോകത്ത് അതിവേഗം പടർന്നുപിടിക്കുന്നതായി ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകി. നിലവിൽ 89 രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിവർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
english summary; Omicron Concerns in the UK; Thousands of patients
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.