28 September 2024, Saturday
KSFE Galaxy Chits Banner 2

വെള്ളിനേട്ടത്തിന് പിന്നാലെ റാങ്കിങ്ങിലും കുതിച്ച് ശ്രീകാന്ത് കിഡംബി

Janayugom Webdesk
ന്യൂഡല്‍ഹി
December 22, 2021 9:38 pm

ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങില്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി 10ാം സ്ഥാനത്തെത്തി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലെ മിന്നും പ്രകടനമാണ് ശ്രീകാന്തിനെ ആദ്യ പത്തില്‍ എത്തിച്ചത്. അടുത്തിടെ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പില്‍ ശ്രീകാന്ത് വെളളി സ്വന്തമാക്കിയിരുന്നു. ഡെൻമാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നാണ് ഒന്നാം സ്ഥാനത്ത്.

ജപ്പാന്റെ കെന്റോ മോമോട്ട രണ്ടും ഡെൻമാര്‍ക്കിന്റെ ആന്റേഴ്സ് ആന്റോസെൻ മൂന്നാം സ്ഥാനത്തുമാണുളളത്. ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരൻ കൂടിയാണ് ശ്രീകാന്ത് കിഡംബി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി. മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീതിനെ മറികടന്നാണ് ലക്ഷ്യ മുന്നില്‍ കയറിയത്. സായ് പ്രണീത് 18-ാം സ്ഥാനത്താണ്.

eng­lish sum­ma­ry; Srikanth Kidambi high­er in the rankings

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.