28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 27, 2024
July 19, 2024
May 30, 2024
May 2, 2024
April 21, 2024
April 21, 2024
April 7, 2024
April 7, 2024
March 26, 2024
March 23, 2024

കേരളത്തില്‍ നടക്കുന്നത് സത്ഭരണമെന്ന് ശശിതരൂര്‍

Janayugom Webdesk
തിരുവനന്തപുരം
December 28, 2021 3:54 pm

സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എംപി. കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ അഭിനന്ദനം.

അവസാന സ്ഥാനത്ത് എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന യോഗിയുടെ 2017 ലെ പരാമര്‍ശം തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാന്‍ഡിന്റെ വാര്‍ത്തയും ട്വീറ്റിനൊപ്പം തരൂര്‍ ചേര്‍ത്തിട്ടുണ്ട്‌.

കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കുന്ന പ്രതികരണമാണ് തരൂര്‍ നടത്തിയിരിക്കുന്നത്. കേരളത്തിലെ ഭരണം യോഗി മാതൃകയാക്കണമെന്നും തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാതൃകയാക്കിയാല്‍ അതിന്റെ ഗുണം രാജ്യത്തിന് തന്നെയാണെന്നും അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തുകയാണ് ചെയ്യുകയെന്നും തരൂര്‍ പോസ്റ്റില്‍ വ്യക്തമാക്കി. 

കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത തരൂരിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി തരൂര്‍ രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. തൃപ്തികരമല്ല വിശദീകരണമെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്നും ശശി തരൂരിനോട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ താക്കീത് നല്‍കിയിരുന്നു.

Eng­lish Sumam­ry: Shashi Tha­roor says good gov­er­nance is hap­pen­ing in Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.