കാന്‍സര്‍ ചികിത്സയില്‍ കീമോ,റേഡിയേഷന്‍ തെറാപ്പികള്‍ ഒഴിവാക്കമെന്ന് കണ്ടെത്തല്‍. യുഎസിലെയും അലഹബാദ് സര്‍വകലാശാലയിലേയും ഗവേഷകരാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലിനു പിന്നില്‍. യുഎസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ കാൻസർ ബയോളജി പ്രൊഫസറായ യാങ് ലീയുടെ നേതൃത്വത്തിലുള്ള സംഘവും അലഹബാദ് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മുനിഷ് പാണ്ഡെയുടെ സംഘവും സംയുക്തമായി തയാറാക്കിയ പഠനം ഓങ്കജീൻ ബൈ നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കീമോ, റേഡിയേഷൻ തെറാപ്പി എന്നിവയുടെ പാർശ്വഫലങ്ങളിൽ നിന്ന് കാൻസർ രോഗികളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന കണ്ടെത്തല്‍ എന്ന നിലയിലാണ് പഠനം പ്രാധാന്യമര്‍ഹിക്കുന്നത്. എലികളിൽ നടത്തിയ വിജയകരമായ പരീക്ഷണത്തിന് ശേഷം, മനുഷ്യശരീരത്തിൽ പ്രയോഗിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ഊർജിതമാക്കിയിരിക്കുകയാണ്.
English Summary: Researchers with cancer treatment without chemotherapy
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.