22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 29, 2024
August 10, 2024
June 2, 2024
March 15, 2024
November 15, 2023
October 24, 2023
September 28, 2023
September 26, 2023
March 3, 2023

ഡയറക്ട് സെല്ലിംഗ് ബിസിനസിൽ ‘പിരമിഡ് തട്ടിപ്പിന്’ വിലക്ക്

Janayugom Webdesk
ന്യൂഡൽഹി
December 29, 2021 9:25 pm

ഡയറക്ട് സെല്ലിംഗ് ബിസിനസിൽ പിരമിഡ് സ്കീമുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രത്തിന്റെ വിലക്ക്. ഉപഭോക്തൃകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത ഉപഭോക്തൃ സംരക്ഷണ (ഡയറക്ട് സെല്ലിംഗ്) നിയമമനുസരിച്ച് പിരമിഡ് സ്കീമുകൾ അനുവദനീയമല്ല. ഇ‑കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് നേരിട്ടുള്ള വിൽപ്പന നടത്തുന്നവർക്കും ബാധകമാണ്. നിയമങ്ങൾ പാലിക്കാത്തവർക്ക് എതിരെ ശിക്ഷാ നടപടികൾ ഉണ്ടാകും.

സാധാരണയായി കാണുന്ന മണി ചെയിൻ തട്ടിപ്പ് ആണ് പിരമിഡ് സ്കീം ബിസിനസ്. ഒരു മണി ചെയിൻ സ്ഥാപനം തുടങ്ങുകയും മോഹന വാഗ്ദാന്ങ്ങളോടെ പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. ഒരു നിശ്ചിത ഫീസ് വാങ്ങി ആയിരിക്കും ഈ ചേർക്കൽ. പുതിയതായി ചേർന്നവർ ഇത് ആവർത്തിക്കുന്നു. അങ്ങനെ ഒരു പിരമിഡ് രീതിയിൽ കമ്പനി വളരുകയും പുതിയ ആളുകൾ ചേരുന്നതനുസരിച്ച് മുകൾത്തട്ടിലുള്ളവർക്ക് വരുമാനം വന്നുകൊണ്ടിരിക്കുകയും ചെയ്യും. പദ്ധതിയിൽ ആളുകൾ ചേരാതാകുന്നതോടെ വലിയ തകർച്ചയിലേക്ക് പോകുകയും അവസാനം ചേർന്നവരുടെ പണം നഷ്ടമാകുകയും ചെയ്യും.

പിരമിഡ് സ്കീം പ്രൊമോട്ടർമാർ പ്രോഗ്രാമിനെ ഒരു ബിസിനസ്സ് പോലെ തോന്നിപ്പിക്കാൻ പലതും ചെയ്യാറുണ്ട്. മൾട്ടി-ലെവൽ മാർക്കറ്റിംഗ് പ്രോഗ്രാം പോലെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ എന്ന് ആളുകളെ വിശ്വസിപ്പിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം പിരമിഡ് സ്കീമുകളും റിക്രൂട്ട്മെന്റ് ഫീസിൽ നിന്നുള്ള ലാഭത്തെയാണ് ആശ്രയിക്കുന്നത്. ഒരു സേവനമോ ഉൽപ്പന്നമോ വിൽക്കുക എന്നത് ഇവരുടെ പ്രധാന ഉദ്ദേശമല്ല. എങ്കിലും ആളുകളെ കബളിപ്പിക്കാൻ ഇവർ പലതും വിൽപ്പന നടത്തുന്നുണ്ട്.

പുതിയ നിയമമനുസരിച്ച് ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങൾക്കും നേരിട്ടുള്ള വില്പനക്കാർക്കും ഒരു പിരമിഡ് സ്കീം പ്രൊമോട്ട് ചെയ്യുന്നതിനോ അത്തരം സ്കീമിലേക്ക് ആളുകളെ ചേർക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡയറക്ട് സെല്ലിംഗ് നടത്തുന്നവർ സാധനങ്ങളോ സേവനങ്ങളോ വിൽക്കുമ്പോൾ ഉണ്ടാകുന്ന പരാതികൾക്ക് കമ്പനികൾ ബാധ്യസ്ഥരായിരിക്കും. ഡയറക്ട് സെല്ലർമാരുടെയും ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾ സംവിധാനമുണ്ടാക്കണം.

Eng­lish Sum­ma­ry: Pro­hi­bi­tion of ‘pyra­mid fraud’ in the direct sell­ing business

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.