28 April 2024, Sunday

Related news

March 15, 2024
November 15, 2023
October 24, 2023
September 28, 2023
September 26, 2023
March 3, 2023
November 21, 2022
November 6, 2022
April 22, 2022
February 1, 2022

വ്യവസായിക അന്തരീക്ഷം മെച്ചം; കേരള സ്റ്റാർട്ടപ്പുകൾക്ക് മികച്ച വളർച്ച

സ്വന്തം ലേഖകൻ
കൊച്ചി
March 15, 2024 10:03 pm

പൊതുവെ മാന്ദ്യം നിലനില്‍ക്കുമ്പോഴും കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ച്ചയുടെ പാതയില്‍. 2023 ൽ കേരള സ്റ്റാര്‍ട്ടപ്പുകള്‍ 15 ശതമാനം വളർച്ച നേടി. മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ട്രാക്സണിന്റെ ജിയോ വാർഷിക റിപ്പോർട്ട് അനുസരിച്ച് കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾ 2023 ൽ 33.2 ദശലക്ഷം ഡോളർ സമാഹരിച്ചു. 2022ൽ സമാഹരിച്ച 28.9 ദശലക്ഷത്തില്‍ നിന്ന് 15ശതമാനം വർധനവ് രേഖപ്പെടുത്തി. അതേസമയം മുൻനിര ആവാസവ്യവസ്ഥയായ കർണാടകയിൽ 72ശതമാനം ഫണ്ടിങ് ഇടിവ് രേഖപ്പെടുത്തി. 2022ൽ 1220 കോടി ഡോളറിൽ നിന്ന് 2023‑ൽ 340 കോടി ഡോളറാറാണ് കുറഞ്ഞത്. അതുപോലെ മഹാരാഷ്ട്രയിൽ 62 ശതമാനം ഇടിഞ്ഞ് 210 കോടി ഡോളറും ഡൽഹി എൻസിആർ 61 ശതമാനം ഇടിഞ്ഞ് 150 കോടി ഡോളറും ആയി. 

റിപ്പോർട്ട് അനുസരിച്ച്, കേരളത്തിലെ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നിലവിൽ ഇന്ത്യയിലെ ലാൻഡ്സ്കേപ്പുകളിൽ 11-ാം സ്ഥാനത്താണ്. നാളിതുവരെയുള്ള മൊത്തം ഫണ്ടിങ് 354 ദശലക്ഷം ഡോളറാണ്. 2023ൽ സമാഹരിച്ച മൊത്തം ഫണ്ടിങ്ങിന്റെ 78ശതമാനം സീഡ്-സ്റ്റേജ് ഫണ്ടിങ് ആണെന്ന് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. ഈ മേഖല 26.2 ദശലക്ഷം ഡോളർ മൂല്യമുള്ള നിക്ഷേപം ആകർഷിച്ചു. ഇത് മുൻ വർഷത്തിൽ സമാഹരിച്ച 18.7 ദശലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം വർധനവ് സൂചിപ്പിക്കുന്നു. 

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫണ്ടിങ് തുക കുറവാണെങ്കിലും, 2018 മുതൽ ഈ മേഖലയില്‍ സ്ഥിരതയുള്ള വളർച്ച കൈവരിച്ചതായി ട്രാക്സൺ വക്താവ് പറഞ്ഞു. കേരള ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 2023ൽ ആറ് ഏറ്റെടുക്കലുകൾക്ക് സാക്ഷ്യം വഹിച്ചു. മുൻവർഷത്തെ രണ്ടിൽ നിന്ന് പുരോഗതി. വേബിയോ, അസെമണി, സൈലം ലേണിങ് എന്നിവ 2023ൽ ഏറ്റെടുത്ത കമ്പനികളിൽ ഉൾപ്പെടുന്നു. പ്രതീക്ഷാനിര്‍ഭരമായ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശൈശവാവസ്ഥയില്‍ തന്നെയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. 

Eng­lish Summary:Better busi­ness envi­ron­ment; Good growth for Ker­ala startups
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.