20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 12, 2024
September 8, 2024
September 7, 2024
August 29, 2024
August 15, 2024
August 14, 2024
August 13, 2024
August 10, 2024
August 1, 2024

നോട്ട് നിരോധനം ചെറുകിട വ്യാപാരമേഖലിയില്‍ വന്‍ തിരിച്ചടി ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 24, 2023 12:14 pm

സംസ്ഥാനത്തിന്‍റെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പന്തുണയാണ് ചെറുകിട വ്യാപാരമേഖലയില്‍ നിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്.

നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയിൽ ഉണ്ടാക്കിയത്. കള്ളപ്പണം തടയാൻ വേണ്ടിയാണ് നോട്ട് നിരോധനം ഏർപ്പെടുത്തിയതെങ്കിലും പിന്നീട് വന്ന കണക്കുകളിലൂടെ കള്ളപ്പണം തടയാൻ ഇത് പര്യാപ്തമല്ലെന്ന് വ്യക്തമായി. ഇത്തരത്തിൽ നോട്ട് നിരോധനം പരാജയപ്പെട്ടുവെന്നും അവയുടെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്നത് സാധാരണക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു.

കേന്ദ്രസർക്കാറിന് എത്രവേണമെങ്കിലും കടമെടുക്കാം,അതിന് പരിധിയില്ല. പക്ഷേ സംസ്ഥാനങ്ങൾക്ക് അതിന് പ്രത്യേക പരിധിയുണ്ടാക്കുന്നു. കിഫ്‌ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണ്. ഞങ്ങൾക്ക് ആകാവുന്നത് നിങ്ങൾക്ക് പറ്റില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളം കൈവരിച്ച നേട്ടങ്ങളെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ആഭ്യന്തര ഉത്പാദനത്തിൽ ഏഴുവർഷംകൊണ്ട് 84 ശതമാനം വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. മികച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ സംസ്ഥാനത്തിനായിട്ടുണ്ട്. ഇത്തരത്തിൽ സമ്പദ്ഘടന വളരാൻ വലിയ സഹായമാണ് ചെറുകിട മേഖല നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: The Chief Min­is­ter said that demon­eti­sa­tion has caused a huge set­back in the small busi­ness sector

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.