23 December 2024, Monday
KSFE Galaxy Chits Banner 2

ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ; വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു പേ​ർ മരിച്ചു

Janayugom Webdesk
ചെ​ന്നൈ
December 31, 2021 10:05 am

ത​മി​ഴ്‌​നാ​ട്ടി​ല്‍ ചെ​ന്നൈ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങളി​ലും  ശ​ക്ത​മാ​യ കാ​റ്റോ​ടെ ക​ന​ത്ത മ​ഴ തുടരുന്നു. പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തിന​ടി​യി​ലാ​യ​തി​നാ​ല്‍ ചെ​ന്നൈ​യി​ൽ പ​ല​യി​ട​ത്തും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. കാ​ഞ്ചീ​പു​രം, ചെ​ങ്ക​ല്‍​പ​ട്ട്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങളി​ലാ​ണ് അപകടമുണ്ടായത്.

മ​റീ​ന ബീ​ച്ച്, പ​ടി​ന​പാ​ക്കം, എം​ആ​ര്‍​സി ന​ഗ​ർ, ന​ന്ദ​നം, മൈ​ലാ​പ്പൂ​ര്‍, ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്തമാ​യ മ​ഴ പെ​യ്ത​ത്. ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ, കാ​ഞ്ചീ​പു​രം, ചെ​ങ്ക​ല്‍​പ​ട്ട് ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്രവചിച്ചിരുന്നു.

eng­lish sum­ma­ry; Heavy rains in Tamil Nadu; Three peo­ple were killed in an elec­tric shock

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.