4 May 2024, Saturday

Related news

May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024

സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
January 7, 2022 10:04 pm

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശ്രാമം ഇന്ദിരാജി ജംഗ്ഷന് സമീപം തച്ചിരുവാതുക്കല്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ നിന്നും മങ്ങാട് ശാസ്താമുക്കിന് സമീപം സനോജ് ഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്‌കുമാര്‍ (45) ആണ് പൊലീസ് പിടിയിലായത്. സ്ത്രീധനം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് 2017 മുതല്‍ ഇയാള്‍ ഭാര്യ അര്‍ച്ചനയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിച്ച് വരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇയാള്‍ വീട്ടിലെ ഫ്രിഡ്ജ് ഉപയോഗിച്ചതിന് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജോലിക്ക് ഉപയോഗിക്കുന്ന സ്പിരിറ്റ് ലവല്‍ ഉപയോഗിച്ച് കൈ അടിച്ച് ഓടിച്ചു. അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ച അര്‍ച്ചന ചികിത്സ തേടി. തുടര്‍ന്ന് ഇവര്‍ ഇയാള്‍ക്കെതിരെ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി ഉണ്ടായത്.

ഇയാളെ മങ്ങാട് വീട്ടിന് സമീപം നിന്നും പൊലീസ് പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ് കെയുടെ നേതൃത്വത്തില്‍ എസ്ഐ മാരായ അനീഷ് എ പി, മധു എ എസ്ഐ മാരായ പ്രകാശ് ചന്ദ്രന്‍, ജിജൂ, ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒ മാരായ സാജ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടി റിമാന്റ് ചെയ്തത്.

eng­lish sum­ma­ry; Hus­band arrest­ed for try­ing to kill wife after dowry abuse

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.