19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
September 24, 2024
July 13, 2024
November 10, 2023
January 28, 2023
November 21, 2022
November 9, 2022
May 10, 2022
January 9, 2022

വനിത ശിശു വികസന വകുപ്പിന് കീഴിൽ ഒഴിവുകള്‍; 17ന് അഭിമുഖം

Janayugom Webdesk
തിരുവനന്തപുരം
January 9, 2022 1:08 pm

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ഒഴിവുകള്‍. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലേക്ക് ഹൗസ് മദർ, മൾട്ടി ടാസ്‌ക് വർക്കർ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാവുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471–2348666. ഇ‑മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Eng­lish Sum­ma­ry: Vacan­cies under the Depart­ment of Women and Child Devel­op­ment; Inter­view on the 17th

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.