26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 12, 2024
November 8, 2024
November 8, 2024
October 21, 2024
October 12, 2024
September 20, 2024
September 11, 2024
September 2, 2024
August 19, 2024

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു; കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം

Janayugom Webdesk
ഇടുക്കി
January 10, 2022 3:05 pm

ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ നില ഗുരുതരമാണ്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഭി​ജി​ത്ത്, അ​മ​ൽ എ​ന്നി​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കെഎസ്‌യു-എസ്എഫ്ഐ സംഘർഷത്തിനിടയിലാണ് ഇവർക്ക് കുത്തേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കുത്തിയത് കെ എസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

ധീ​ര​ജ് രാ​ജ​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​റ​ത്തു​നി​ന്നു​മെ​ത്തി​യ​യാളാണെന്നാണ് റിപ്പോര്‍ട്ട്​. പ്രാ​ദേ​ശി​ക യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് നി​ഖി​ൽ പൈ​ലി എ​ന്ന​യാ​ളാ​ണ് വി​ദ്യാ​ർത്ഥി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ടു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ക്യാം​പ​സി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. നി​ഖി​ൽ പൈ​ലി കൈ​വ​ശം ആ​യു​ധം ക​രു​തി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ര

ക്തത്തിൽ കുളിച്ചു കിടന്ന ധീരജിനെ ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ത്യ​ന്റെ കാ​റി​ൽ വി​ദ്യാ​ർത്ഥി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചത്. കാ​റി​ൽ ക​യ​റ്റു​മ്പോ​ൾ ധീ​ര​ജി​ന് ജീ​വ​നു​ണ്ടാ​യി​രു​ന്ന​താ​യി മ​റ്റ് വി​ദ്യാ​ർത്ഥി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് മ​ര​ണം സംഭവിക്കുകയായിരുന്നു.

eng­lish sum­ma­ry; SFI activist stabbed to death in Idukki

you may also like this video;

TOP NEWS

November 26, 2024
November 26, 2024
November 26, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.