22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 29, 2024
August 10, 2024
June 2, 2024
March 15, 2024
November 15, 2023
October 24, 2023
September 28, 2023
September 26, 2023
March 3, 2023

നാപ്കിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എസ്എപി ഇനി പുറത്തുനിന്ന് വരുത്തണ്ട: കൊച്ചിയില്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Janayugom Webdesk
കൊച്ചി
January 10, 2022 8:20 pm

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ പ്രതിവർഷം 200 ടൺ ശേഷിയുള്ള സൂപ്പർ അബ്സോർബന്റ് പോളിമർ ടെക്നോളജി (എസ്എപി) ഡെമോൺസ്ട്രേഷൻ പ്ലാന്റ് സ്ഥാപിച്ചു. ഡയപ്പറുകളും അതുപോലുള്ള വിവിധ ഹൈജിൻ ഉൽപ്പന്നങ്ങളിൽ എസ്.എ.പി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കമ്പനിയിലെ തന്നെ അക്രിലിക് ആസിഡ് അസംസ്കൃത വസ്തുവായി ഉപയോഗിച്ചാണ് എസ്.എ.പി പ്ലാൻറ് പ്രവർത്തിപ്പിക്കുന്നത്. എസ്എപി ഡെമോൺസ്ട്രേഷൻ പ്ലാൻ്റിൻ്റെ ഉദ്ഘാടനം ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് (റിഫൈനറികൾ) സഞ്ജയ് ഖന്ന നിർവഹിച്ചു. ചടങ്ങിൽ അജിത് കുമാർ കെ, എക്സിക്യൂട്ടീവ് ഡയറക്ടർ (കൊച്ചി റിഫൈനറി), ഡോ. രവി കുമാർ വി (ചീഫ് ജനറൽ മാനേജർ ആർ ആൻറ് ഡി), ശ്രീറാം എസ്, ( ചീഫ് ജനറൽ മാനേജർ,ഇ ആൻ്റ് എസ്) എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബിപിസിഎൽ ആർ ആൻഡ് ഡി വിഭാഗമാണ് ഹൈജിൻ ഗ്രേഡ് എസ്.എ.പി നിർമിക്കുന്നതിനുളള സങ്കേതിക വിദ്യ വികസിപ്പിച്ചത്.  ഇതിന് പേറ്റന്റ് നേടുകയും ചെയ്തു.  ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്ത കൊച്ചി റിഫൈനറിയിലെ പുതിയ പ്രൊപിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ കോംപ്ലക്‌സിൽ നിർമ്മിക്കുന്ന അക്രിലിക് ആസിഡ് ഉപയോഗിച്ചാണ് എസ്എപി നിർമ്മിക്കുന്നത്. സാങ്കേതിക വിദ്യ, പൈപ്പിംഗ്, ഇൻസ്ട്രുമെന്റേഷൻ ഡയഗ്രം, ഡീറ്റൈൽ എൻജിനീയറിങ്, എക്യുപ്‌മെന്റ് സ്‌പെസിഫിക്കേഷൻ എന്നിവയെല്ലാം കോർപ്പറേറ്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും (സിആർഡിസി) കൊച്ചി റിഫൈനറി ടീമും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന പറഞ്ഞു.  നോയിഡയിലെ കോർപ്പറേറ്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിൽ  (സിആർഡിസി) നിന്ന് പോളിമറൈസേഷൻ റിയാക്ടറും ഡ്രൈയിംഗ് യൂണിറ്റുകളും ഇതിനായി കൊച്ചി റിഫൈനറിയിലേക്ക് മാറ്റി. മറ്റ് യൂണിറ്റുകളായ ഫീഡ് പ്രിപറേഷൻ യൂണിറ്റ്, മില്ലിംഗ്, കോട്ടിംഗ് ആൻ്റ് പാക്കിംഗ് യൂണിറ്റുകൾ തുടങ്ങിയ മറ്റ് യൂണിറ്റുകൾ പ്രോജക്ട് ടീം തദ്ദേശീയമായി നിർമിക്കുകയും  സ്ഥാപിക്കുകയും ചെയ്തു.

ഏഴ് മാസം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്. എസ്എപി ഒരു പോളിമർ ആണ്. വളരെ വലിയ അളവിൽ ദ്രാവകരൂപത്തിലുള്ള വസ്തുക്കളെ വലിച്ചെടുക്കാനും സംഭരിക്കാനും എസ്.എ.പി.ക്ക് കഴിയും. അതുകൊണ്ട് സാനിറ്ററി നാപ്കിനുകൾ, ബേബി ഡയപ്പറുകൾ, അണ്ടർ പാഡുകൾ, മുതിർന്നവർക്കുള്ള ഡയപ്പറുകൾ എന്നിവയിലെ പ്രധാന ഘടകമാണ് ഇത്. നിലവിൽ, ഇന്ത്യയിലെ ഈ ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ എസ്.എ.പി ഇറക്കുമതി ചെയ്യുന്നു. നിലവിൽ നാപ്കിനുകൾ, ഡയപ്പറുകൾ, അണ്ടർ പാഡുകൾ എന്നിവ കൂടുതലും രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്. കൊച്ചി റിഫൈനറിയിൽ എസ്.എ.പി ഉൽപ്പാദനം ആരംഭിക്കുന്നത് കിൻഫ്രയുടെ പുതിയ അമ്പലമുഗൾ പെട്രോ കെമിക്കൽ പാർക്കിൽ ഉൾപ്പെടെയുള്ള എസ്എപി അനുബന്ധ വ്യവസായങ്ങൾക്ക് സഹായകമാകും.

Eng­lish Sum­ma­ry: No need to out­source SAP for mak­ing nap­kins: Plant start­ed oper­a­tion in Kochi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.