ശക്തമായ എതിര്‍പ്പിനെ മറികടന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് പൊതുവായ യൂണിവേഴ്‌സിറ്റീസ് എന്‍ട്രന്‍സ് ടെസ്റ്റ് നടത്താന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2022–23 വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുന്നതിനാണ് തീരുമാനം. സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തെയും അക്കാദമിക മികവിനെയും ബാധിക്കുന്നതാണ് തീരുമാനമെന്നതിനാല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. ചോദ്യപേപ്പര്‍ തയാറാക്കലും കൃത്യസമയത്ത് ഫലപ്രഖ്യാപനവും ഉള്‍പ്പെടെയുള്ളവയും അവതാളത്തിലാകുമെന്ന ആശങ്കയും ഉന്നയിക്കപ്പെട്ടിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് അക്കാദമിക് കൗണ്‍സില്‍ തീരുമാനം.
സിയുഇടി മുഖേന വിദ്യാര്‍ത്ഥി പ്രവേശനം എന്ന നിര്‍ദേശത്തിന് യോഗത്തില്‍ ശക്തമായ പിന്തുണ ലഭിച്ചതായി അഡ്മിഷന്‍ ഡയറക്ടര്‍ ജയന്ത് ത്രിപാഠി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് സിയുഇടി ചുമതല.
English Summary: JNU admission in public examination despite protest
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.