23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 27, 2024
November 5, 2024
November 3, 2024
October 23, 2024
September 14, 2024
July 1, 2024
July 1, 2024
June 29, 2024
June 11, 2024

റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

Janayugom Webdesk
മുംബെെ
January 15, 2022 11:56 am

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച ‘നന്നമ്മ സൂപ്പര്‍ സ്റ്റാര്‍’ എന്ന കന്നഡ റിയാലിറ്റി ഷോ ബാലതാരം സമന്‍വി രൂപേഷ് (6) അപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223-ാം നമ്പര്‍ മെട്രോ തൂണിനുസമീപം ടിപ്പര്‍ സ്‌കൂട്ടറിലിടിച്ചാണ് അപകടം. ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമന്‍വിയുടെ അച്ഛന്‍ രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്.

ഷോപ്പിങ്ങിനുശേഷം അമൃതയും സമന്‍വിയും സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസില്‍നിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തില്‍ പോയ ട്രക്ക് സ്‌കൂട്ടറിന്റെ പിറകില്‍ ഇടിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും റോഡില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമന്‍വിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ടിപ്പര്‍ ഡ്രൈവര്‍ മഞ്‌ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പൊലീസ് അറസ്റ്റുചെയ്തു. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമന്‍വി.
eng­lish summary;Reality show star dies in scoot­er accident
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.