താമരശേരിയിൽ നിർമ്മാണത്തിലിരുന്ന നോളജ് സിറ്റിയുടെ കെട്ടിടം തകർന്നു വീണ് 15 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.
നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ വാർക്ക ജോലികളാണ് ഇന്ന് നടന്നിരുന്നത്. ഇത് പൂർത്തിയാകും മുൻപ് മേൽക്കൂര താഴേയ്ക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്സിന്റെയും അടിയിൽ കുടുങ്ങിയ തൊഴിലാളികളെ പ്രദേശവാസികളാണ് രക്ഷിച്ചത്. സ്ഥലത്തേക്ക് പൊലീസും ഫയർഫോഴ്സ് സംഘവും എത്തിയിട്ടുണ്ട്.
english summary; Fifteen people were injured when a building under construction collapsed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.