22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 12, 2024
November 8, 2024
November 7, 2024
November 4, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024

നടി ആക്രമണ കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
January 24, 2022 6:21 pm

ന​ടി ആ​ക്ര​മണ കേ​സിന്റെ വി​ചാ​ര​ണ നീ​ട്ട​ണ​മെ​ന്ന സംസ്ഥാന സ​ർ​ക്കാ​രിന്റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി തള്ളി. വീചാരണ നീട്ടിവയ്ക്കണമെന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജിയാണ് കോ​ട​തി തള്ളിയത്.

വി​ചാ​ര​ണ കോ​ട​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. കോ​ട​തി​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. മു​ൻ​പ് സ​മ​യം നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ചാ​ര​ണ കോ​ട​തി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നെ​ന്നും ഇ​ത് അം​ഗീ​ക​രി​ച്ചി​രു​ന്നെ​ന്നും സു​പ്രീം​കോ​ട​തി നിരീക്ഷിച്ചു.

കേ​സി​ൽ പു​തി​യ ചി​ല തെ​ളി​വു​ക​ൾ കൂ​ടി ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ദീ​പ് ഗു​പ്ത വാ​ദി​ച്ച​ത്. സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ചൂ​ണ്ടി​ക്കാ​ട്ടി പു​തി​യ തെ​ളി​വു​ക​ൾ വി​ചാ​ര​ണ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം ഫെ​ബ്രു​വ​രി 14‑ൽ ​നി​ന്നും നീ​ട്ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നിരീക്ഷിച്ചു.

എ​ന്നാ​ൽ ര​ഹ​സ്യ​വി​ചാ​ര​ണ ന​ട​ക്കു​ന്ന കേ​സി​ൽ മാ​ധ്യ​മ​വി​ചാ​ര​ണ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ദി​ലീ​പിന്റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. സ​ർ​ക്കാ​രിന്റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. പു​തി​യ ചി​ല തെ​ളി​വു​ക​ൾ ല​ഭി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പി​നെ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് നീ​ക്ക​മെ​ന്നും പ്ര​തി​ഭാ​ഗം വാദിച്ചു.

Eng­lish Sum­ma­ry: Actress assault case: Supreme Court rejects state gov­ern­men­t’s plea

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.