23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 16, 2024
September 8, 2024
December 7, 2023
October 19, 2023
September 23, 2023
September 9, 2023
March 18, 2023
March 12, 2023
February 3, 2023
January 16, 2023

അതിദരിദ്രരുടെ വരുമാനം 53 ശതമാനം ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
January 24, 2022 11:04 pm

1995 മുതല്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന ദരിദ്രരായ 20 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം 2015–16 ലെ അവരുടെ നിലവാരത്തില്‍ നിന്ന് 2020–21 വര്‍ഷത്തില്‍ 53 ശതമാനം ഇടിഞ്ഞു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള അഭൂതപൂര്‍വമായ പ്രവണതയാണിതെന്ന് വിദഗ്ധര്‍ പറയുന്നു.

ഇതേ കാലയളവില്‍ ഏറ്റവും സമ്പന്നരായ 20 ശതമാനം ആളുകള്‍ക്ക് അവരുടെ വാര്‍ഷിക കുടുംബ വരുമാനം 39 ശതമാനം വര്‍ധിച്ചു. കോവിഡിന്റെ സാമ്പത്തിക ആഘാതം സാമ്പത്തിക രംഗത്തുണ്ടാക്കിയ അസന്തുലിതാവസ്ഥ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന കണക്കുകളാണിത്. 

മുംബൈ ആസ്ഥാനമായുള്ള പീപ്പിള്‍സ് റിസര്‍ച്ച് ഓണ്‍ ഇന്ത്യ നടത്തിയ സര്‍വേയിലാണ് ഈ കണക്കുകള്‍. 2021 ഏപ്രിലിനും ഒക്ടോബറിനും ഇടയിലുള്ള സര്‍വേയില്‍ ആദ്യ റൗണ്ടില്‍ 2,00,000 കുടുംബങ്ങളെയും രണ്ടാം റൗണ്ടില്‍ 42,000 വീടുകളെയും ഉള്‍പ്പെടുത്തി. 100 ജില്ലകളിലായി 120 പട്ടണങ്ങളിലും 800 ഗ്രാമങ്ങളിലുമായാണ് സര്‍വേ നടത്തിയത്.
Eng­lish sum­ma­ry; The income of the poor­est fell by 53 percent
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.