1 May 2024, Wednesday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024

പാകിസ്ഥാന്‍ കടുത്ത ദാരിദ്ര്യത്തിലേക്ക്

Janayugom Webdesk
വാഷിങ്ടണ്‍
September 23, 2023 10:58 pm

സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് പാകിസ്ഥാന്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോകബാങ്ക്. സാമ്പത്തിക സ്ഥിരത കെെവരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് പാകിസ്ഥാനിലെ ദാരിദ്ര്യം 34.2 ശതമാനത്തില്‍ നിന്ന് 39.4 ശതമാനമായി ഉയര്‍ന്നു. മോശം സാമ്പത്തിക സാഹചര്യങ്ങൾ കാരണം 12.5 ദശലക്ഷം ആളുകൾ കൂടി ദാരിദ്ര്യ രേഖയ്ക്ക് താഴെയായി. ഏകദേശം 9.5 കോടി ജനങ്ങള്‍ കടുത്ത പട്ടിണിയിലാണെന്നും ലോകബാങ്കിന്റെ പ്രധാന സാമ്പത്തിക വിദഗ്ധൻ തോബിയാസ് ഹക്ക് പറഞ്ഞു. പാകിസ്ഥാന്റെ സാമ്പത്തിക മാതൃക ഇനി ദാരിദ്ര്യം കുറയ്ക്കുകയില്ല. ജീവിത നിലവാരം സമാന സ്ഥിതിയിലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്നു. 

സാമ്പത്തിക ഭദ്രത കൈവരിക്കാൻ കൃഷിക്കും റിയൽ എസ്റ്റേറ്റിനും നികുതി ചുമത്താനും പാഴായ ചെലവുകൾ വെട്ടിക്കുറയ്ക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഹക്ക് പറഞ്ഞു. ജിഡിപി അനുപാതം ഉടനടി അഞ്ച് ശതമാനം വർധിപ്പിക്കുകയും ചെലവുകൾ ജിഡിപിയുടെ 2.7 ശതമാനം കുറയ്ക്കുകയും ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. രാജ്യം ഗുരുതരമായ സാമ്പത്തിക, മാനവ വികസന പ്ര­തിസന്ധികളെ അഭിമുഖീകരിക്കുകയാണെന്നും ലോകബാങ്ക് പറയുന്നു. ഇത് പാകിസ്ഥാന്റെ സുപ്രധാന നയമാറ്റം നടത്താനുള്ള അവസരമായിരിക്കാം. ജിഡിപിയുടെ 22 ശതമാനത്തിന് തുല്യമായ നികുതി പിരിക്കാനുള്ള ശേഷി പാകിസ്ഥാനുണ്ട്. എ­ന്നാൽ അതിന്റെ നിലവിലെ അനുപാതം 10.2 ശതമാനം മാത്രമാണെന്ന് ലോകബാങ്കിലെ പാകിസ്ഥാന്റെ കൺട്രി ഡയറക്ടർ നജി ബെൻഹാസിൻ പറഞ്ഞു. 

സാമ്പത്തിക ഇടപാടുകൾക്ക്, പ്രത്യേകിച്ച് ആസ്തികൾക്ക് ക­മ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐ­ഡന്റിറ്റി കാർഡ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ലോകബാങ്ക് നിർദേശിച്ചു. ഊർജ, ചരക്ക് സബ്‌സിഡികൾ കുറയ്ക്കുക, ഒരു ട്രഷറി അ­ക്കൗണ്ട് നടപ്പിലാക്കുക, ജിഡിപി തത്തുല്യമായ ചെലവുകളുടെ ഒരു ശതമാനം ലാഭിക്കാന്‍ ഹ്ര­സ്വകാലത്തേക്ക് താല്‍ക്കാലിക ചെലവുചുരുക്കല്‍ നടപടികള്‍ ഏര്‍പ്പെടുത്തുക എന്നിവയും നിര്‍ദേശിച്ചു.

Eng­lish Summary:Pakistan into extreme poverty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.