സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം.ഇതോടെ ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. രോഗവ്യാപനം ഉണ്ടാകുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണ്.
ഈ രോഗവ്യാപനം സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും തടസ്സമുണ്ടാകുന്നതിന് സാധ്യതയുള്ളതെന്നതിനാല് ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യവുമായി പോലീസ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്.
രോഗവ്യാപനം സമ്പര്‍ക്കത്തിലൂടെ നടക്കുന്നതിനാല്‍ അതു കുറയ്ക്കുന്നതിനായി പൊതുജനങ്ങളില്‍നിന്നു പരാതികള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക, ഇതിനായി നിലവിലെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുക,
അടിയന്തിര സ്വഭാവം ഇല്ലാത്ത വിവിധതരം സ്ക്വാഡുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പിന്‍വലിച്ച് പോലീസ് സ്റ്റേഷനുകളിലെ അടിയന്തിര ഡ്യൂട്ടികള്‍ക്കായി വിനിയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക,
പോലീസുദ്യോഗസ്ഥരില്‍ ഗുരുതര രോഗം ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും രണ്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും സര്‍ക്കാരുത്തരവിന് വിധേയമായുള്ള ഡ്യൂട്ടി ഇളവുകള്‍ നല്‍കുക, കോവിഡ് ബാധിതരായ തടവുകാരെ പ്രത്യേകം സെല്ലുകളില്‍ പാര്‍പ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോലീസ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കോവിഡ് മൂന്നാം തരംഗത്തില്‍ കൊച്ചി സിറ്റി പോലീസില്‍ ഇതുവരെ 500ഓളം പോലീസുകാരാണ് കോവിഡ് ബാധിതരായിരിക്കുന്നത്. നിലവില്‍ 200ഓളം പോലീസുകാര്‍ ഹോം ക്വാറന്റൈനിലുമുണ്ട്. കൊച്ചു കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പല പോലീസുകാരുടെ കുടുംബാംഗങ്ങളെയും കോവിഡ് ബാധിച്ചിട്ടുണ്ട്.
പല സ്റ്റേഷനുകളിലും പകുതിയിലധികം പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. പോലീസുകാര്‍ കൂട്ടത്തോടെ ക്വാറന്റൈനിൽ പോകുന്നതിനാല്‍ പല സ്റ്റേഷനുകളിലെയും പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്.
English Summary :The spread of covid among the police corps in the state is high
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.