കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം പ്രവര്‍ത്തനരീതി ഈ മാസം 15 വരെ നീട്ടി. ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചതും 15 വരെ തുടരും.
അണ്ടര്‍ സെക്രട്ടറി റാങ്കിനു താഴെയുള്ള ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്കു വീട്ടിലിരുന്ന് ജോലി ചെയ്യാം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും ഓഫിസില്‍ എത്തേണ്ടതില്ല. കണ്ടെയ്ന്മെന്റ് സോണിലുള്ള ജീവനക്കാര്‍ക്കും വര്‍ക് ഫ്രം ഹോം രീതി സ്വീകരിക്കാം. ഓഫിസിലെ തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവുമുണ്ട്.
ENGLISH SUMMARY:The Central Government has extended the work from home to 15
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.