ഡിസംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ. വാട്സ്ആപ്പ് പുറത്തിറക്കിയ പുതിയ പ്രതിമാസ സുതാര്യതാ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പുതിയ ഐടി ചട്ടമനുസരിച്ചാണ് പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. 2021 ഡിസംബർ ഒന്ന് മുതൽ 31 വരെ കാലയളവിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരുമാസത്തിനിടെ 528 പരാതി ലഭിച്ചു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതിൽ ഭൂരിഭാഗം അക്കൗണ്ടുകളും നിരോധിച്ചിരിക്കുന്നത്. 2021 നവംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളായിരുന്നു.
English Summary: 20 lakh WhatsApp accounts banned
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.