4 May 2024, Saturday

Related news

May 2, 2024
April 29, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024

ഹിജാബ് നിരോധനം; തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

Janayugom Webdesk
ബംഗളൂരു
February 10, 2022 7:30 pm

കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ ഇടക്കാല ഉത്തരവില്ല. കേസിൽ 14ന് ഹൈക്കോടതി വിധി പറയും.
അന്തിമ ഉത്തരവ് വരും വരെ തല്‍സ്ഥിതി തുടരണം. നിലവിൽ അടച്ചിട്ട കോളജുകൾ തുറക്കണമെന്നും കോടതി ഉത്തരവിട്ടു. സമാധാനം പുലർത്തണമെന്ന് ആവശ്യപ്പെട്ട കോടതി നിലവിൽ കലാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിയില്ല. അന്തിമ ഉത്തരവുണ്ടാകുന്നത് വരെ ആരും കലാലയങ്ങളിൽ കാവി ഷാള്‍ ഉള്‍പ്പെടെയുള്ള മതപരമായ വേഷങ്ങള്‍ ധരിച്ച് വരരുതെന്നും കോടതി നിര്‍ദേശിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഷിമോഗയിലും ദാവന്‍ഗരെയിലും നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് സമീപം രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഹിജാബ് നിരോധന വിഷയത്തില്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. വിഷയം ഇന്നലെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണെന്നായിരുന്നു മറുപടി. അതിനിടെ ഡല്‍ഹിയിലെ കര്‍ണാടക ഭവന് മുന്നില്‍ എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ പ്രതിഷേധിച്ചു.

ENGLISH SUMMARY:Hijab ban; Kar­nata­ka High Court upholds sta­tus quo
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.