11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 8, 2025
October 19, 2024
May 14, 2024
December 1, 2023
July 28, 2023
November 26, 2022
June 17, 2022
February 10, 2022
January 7, 2022
December 8, 2021

ഭീമ കൊറേഗാവ്: റോണ വിൽസൺ രണ്ട് ഹാക്കിങ് ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായി

Janayugom Webdesk
മുംബൈ
February 10, 2022 10:12 pm

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മനുഷ്യാവകശാ പ്രവർത്തകൻ റോണ വിൽസൺ രണ്ടു ഹാക്കിങ് ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ഇതിൽ ഒരു ഗ്രൂപ്പ് ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക ലക്ഷ്യങ്ങൾക്കെതിരായ സൈബർ ചാരപ്രവർത്തനം നടത്തുന്നവരാണെന്നും വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമായ സെന്റിനെൽവൺ പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനപ്പെടുത്തുള്ളതാണ് റിപ്പോർട്ട്. 

മോഡിഫൈഡ്എലഫന്റ് എന്നാണ് ഒരു ഹാക്കിങ് ഗ്രൂപ്പിന്റെ പേര്. ഇവർ റോണ വിൽസന്റെ ഡിജിറ്റൽ ഉപകരണങ്ങളിൽ രേഖകൾ നിക്ഷേപിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. സൈഡ് വൈന്‍ഡർ എന്നാണ് മറ്റൊരു ഗ്രൂപ്പ്. ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക ലക്ഷ്യങ്ങൾക്കെതിരായ സൈഡ് വൈന്‍ഡർ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സൈബർ സുരക്ഷാ വിദഗ്ധർ നിരീക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അറസ്റ്റുചെയ്യപ്പെടും മുമ്പ് റോണ വിൽസന്റെ ഫോണും ലാപ്ടോപും സൈബർ ആക്രമണത്തിന് വിധേയമായതായും സൈബർ ചാരന്മാർ ഉപകരണങ്ങളിൽ രേഖകൾ സ്ഥാപിച്ചതായും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആർസണൽ കൺസൾട്ടിങ് നേരത്തെ തന്നെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 

ENGLISH SUMMARY:Bhima Kore­gaon: Rona Wil­son has been attacked by two hack­ing groups
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.