സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയ്ക്കൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ആലുവയില്‍ നിന്നും കുമാരനല്ലൂരില്‍ എത്തിയ നാലു കുട്ടികളെ നാട്ടുകാര്‍ തടഞ്ഞു വച്ചു. നാട്ടുകാര്‍ തടഞ്ഞ കുട്ടികളെ ചോദ്യം ചെയ്ത ശേഷം ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ കുമാരനല്ലൂരിലായിരുന്നു സംഭവം. ആലുവയില്‍ നിന്നുള്ള നാലംഗ സംഘമാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കുമാരനല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ എത്തിയത്. ആലുവയില്‍ നിന്നു വാടകയ്ക്ക് എടുത്ത ഇന്നോവയിലായിരുന്നു കുട്ടികളുടെ സംഘം എത്തിയത്. കുമാരനല്ലൂര്‍ ഭാഗത്ത് എത്തിയ കുട്ടികള്‍ പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്കുള്ള വഴിയറിയാതെ കുഴഞ്ഞു. ഇതോടെ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ കുട്ടികളുമായി സംസാരിച്ചതില്‍ നിന്നു കുട്ടികളുടെ സംഘം വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനായി എത്തിയതാണെന്ന് കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി കുട്ടികളെ സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയി. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം കുട്ടികളെ വിട്ടയച്ചു.
English Summary: Child gang arrives in Kottayam from Aluva to celebrate Valentine’s Day: Locals arrest and hand over to police
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.