27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
June 7, 2024
May 7, 2024
May 7, 2024
March 30, 2024
January 16, 2024
January 14, 2024
January 13, 2024
January 1, 2024
November 21, 2023

‘കൗ ഹഗ് ഡേ’, പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണം; വിചിത്ര ഉത്തരവുമായി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2023 5:52 pm

പ്രണയദിനം (ഫെബ്രുവരി 14) പശു ആലിംഗന ദിനമായി ആചരിക്കാന്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു.

എല്ലാ പശുസ്‌നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണം. ഗോമാതാവിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം നിറയുകയും പോസിറ്റീവ് എനര്‍ജി ലഭിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാം’’ – സർക്കുലറിൽ പറയുന്നു.

Eng­lish Sum­ma­ry: Cen­tre asks Indi­ans to hug cows on Feb 14
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.