ഹൈക്കോടതികൾ അനാവശ്യമായ നിരീക്ഷണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. കേസുമായി ബന്ധമില്ലാത്ത അഭിപ്രായ പ്രകടനം പാടില്ലെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു.
കരാർ അനുവദിക്കുന്നതിൽ വിവേചനം ഒഴിവാക്കണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി നടത്തിയ ചില നിരീക്ഷണമാണ് നിർദേശത്തിന്റെ അടിസ്ഥാനം. ഹർജിക്കാരോട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ നിർദേശിച്ച ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയെക്കുറിച്ചും നിരീക്ഷണം നടത്തി.
ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിരീക്ഷണം നീക്കം ചെയ്യാനും സുപ്രീംകോടതി നിർദേശിച്ചു.
English Sumamry: High Courts should avoid unnecessary observation: Supreme Court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.