അച്ഛന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട സൈനികന് ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിയായ സുരേന്ദ്രനാണ് മരിച്ചത്. ജമ്മു കാശ്മീർ ലേ ലഡാക്കിലെ വിമാനത്താവളത്തിൽവച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. കണ്ണൂർ കീഴുന്നപ്പാറയിലാണ്സുരേന്ദ്രന്റെ വീട്. പിതാവ് പി വി ഭാസ്കരൻ, കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ആർമിയിൽ സുബേദാറാണ് സുരേന്ദ്രന്. മൃതദേഹം നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് കാടാച്ചിറ മാളികപ്പറമ്പ് ശ്മശാനത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിക്കും.
English Summary: A Malayalee soldier who left for home after learning of his father’s death died of a heart attack
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.