ഉക്രെയ്നില് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശം. റഷ്യ- ഉക്രെയ്ന് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ബുധനാഴ്ച രാത്രി പ്രത്യേക യോഗം ചേരും.
റഷ്യയിലുള്ള പൗരന്മാരോട് രാജ്യം വിടാനും ഉക്രെയ്ന് നിര്‍ദേശം നല്കി. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് വിവിധ നാറ്റോ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ നടപടിയെ വിമര്‍ശിച്ച് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രംഗത്തെത്തിയിരുന്നു.
English summary; Proposal to declare a month-long state of emergency in Ukraine
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.