ജമ്മുകശ്മീരിൽ വീണ്ടും അന്താരാഷ്‌ട്ര അതിർത്തിയ്ക്ക് സമീപം ഡ്രോൺ നീക്കം ഡ്രോൺ നീക്കം. അന്താരാഷ്‌ട്ര അതിർത്തിയിലെ ആർഎസ് പുര സെക്ടറിലെ, അർണിയ പ്രദേശത്താണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചു.
നീക്കം തിരിച്ചറിഞ്ഞതോടെ അതിർത്തി സുരക്ഷ സേന ഡ്രോണിന് നേർക്ക് വെടിയുതിർത്തു. തുടർന്ന് ഇവ പാകിസ്താനിലേയ്‌ക്ക് തിരികെ പോയതായി സേന അറിയിച്ചു. ഡ്രോൺ നീക്കം തിരിച്ചറിഞ്ഞതോടെ സേന അതീവ ജാഗ്രത പാലിക്കുകയാണെന്നും നിരീഷണം ശക്തമാക്കിയതായും അതിർത്തി സുരക്ഷ സേന അറിയിച്ചു.
english summary;Drone removal near the international border in Jammu and Kashmir
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.