ബിഹാറില്‍ മദ്യപിച്ച് പിടിക്കപ്പെടുന്നവരെ ജയിലിലടക്കില്ലെന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മദ്യം കഴിക്കുന്നവരെ പൊലീസ് ജയിലിലേക്ക് അയക്കില്ല. പകരം മദ്യമാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കുറ്റക്കാരോട് ആവശ്യപ്പെടുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാൻ പൊലീസിനും നിരോധന വകുപ്പിനും അധികാരം നൽകിയിട്ടുണ്ട്. ജയിലുകളില്‍ മദ്യപിച്ച് അറസ്റ്റിലാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
English Summary:No further action against alcoholics
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.