24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 29, 2024
October 31, 2024
October 15, 2024
August 30, 2024
July 18, 2024
May 31, 2024
May 17, 2024
March 26, 2024
January 29, 2024

യുട്യൂബര്‍മാര്‍ ജിഡിപിയിലേക്ക് നല്കിയത് 6,800 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2022 6:54 pm

ഇന്ത്യൻ സമ്പദ്ഘടനയിലേക്ക് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ 2020 ല്‍ സംഭാവന ചെയ്‌തത് 6,800 കോടി രൂപ. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റേതാണ് റിപ്പോര്‍ട്ട്.

6,83,900 തൊഴില്‍ദിനങ്ങള്‍ക്ക് തുല്യമായ വരുമാനമാണ് യുട്യൂബ് 2020 ല്‍ സമ്പദ്ഘടനയില്‍ ചേര്‍ത്തിട്ടുള്ളത്. ലോകവ്യാപകമായി പ്രേക്ഷകരെ കണ്ടെത്താന്‍ യുട്യൂബ് സഹായിക്കുന്നുണ്ട്.

യുട്യൂബ് അടുത്ത തലമുറയുടെ മാധ്യമത്തെയാണ് സൃഷ്ടിക്കുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ ഇതിന്റെ സ്വാധീനം വര്‍ധിക്കുമെന്നും യുട്യൂബിന്റെ റീജിയണല്‍ ഡയറക്ടറായ അജയ് വിദ്യാസാഗര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളുടെ എണ്ണം 40,000 ആണ്. 45 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും നേടിവരുന്നത്.

പത്തുലക്ഷത്തിലധികം രൂപ വരുമാനം ഉണ്ടാക്കുന്ന യുട്യൂബ് ചാനലുകളുടെ എണ്ണം വർഷം തോറും 60 ശതമാനം കണ്ട് വര്‍ധിക്കുന്നു. കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ 72 ശതമാനവും തങ്ങളുടെ മുഖ്യവരുമാനം യുട്യൂബില്‍ നിന്നാണെന്നും വ്യക്തമാക്കുന്നുണ്ട്.

eng­lish summary;YouTubers con­tributed Rs 6,800 crore to GDP

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.