23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2023
May 28, 2023
November 15, 2022
October 16, 2022
September 1, 2022
June 10, 2022
June 1, 2022
May 16, 2022
April 14, 2022
March 9, 2022

വഴക്ക് തടയാൻ ശ്രമിച്ചയാളെ മർദ്ദിച്ച് കൊലപ്പെടുത്തി

Janayugom Webdesk
ചെന്നൈ
March 9, 2022 9:11 am

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ പെട്രോൾ ബങ്കിൽ വഴക്ക് തടയാൻ ശ്രമിച്ചതിന് 33കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒളിവിലുള്ള ഒരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. തിരുനെൽവേലി ജില്ലയിലെ പനഗുഡി പട്ടണത്തിൽ നിന്നുള്ള കലൈചെൽവൻ എന്നയാളെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

പെട്രോൾ ബങ്കിലെ ജീവനക്കാരെ ഒരു സംഘം ആളുകള്‍ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് കലൈചെൽവത്തിന് മര്‍ദ്ദനമേറ്റത്. പമ്പിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായത്.

തർക്കം കൈയാങ്കളിയായതോടെയാണ് കലൈചെൽവൻ ഇടപെട്ടത്. ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് കലൈചെല്‍വൻ മരിക്കുന്നത്. കലൈചെൽവനെ മർദിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Tamil Nadu man killed for try­ing to stop fight at petrol bunk

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.