11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 19, 2024
November 9, 2023
October 28, 2023
September 23, 2023
May 28, 2023
February 25, 2023
January 8, 2023
November 15, 2022
October 16, 2022
September 1, 2022

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായും പോരാട്ടം

സരിത കൃഷ്ണൻ
കോട്ടയം
September 1, 2022 8:27 pm

അനീതികളോടുള്ള നിരന്തരമായ പോരാട്ടമായിരുന്നു മേരി റോയിയുടെ ജീവിതം. സമത്വത്തിന് വേണ്ടി മാത്രമായിരുന്നില്ല അവരുടെ കലഹം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി കൂടിയും അവർ കലഹിച്ചിരുന്നു. അതിന് ഉദാഹരണമാണ് വർഷങ്ങൾക്ക് മുൻപ് പള്ളിക്കൂടത്തിൽ അരങ്ങേറിയ ഒരു നാടകം. ലോകപ്രശസ്തമായ “ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന റോക്ക് ഓപ്പറ 1990ല്‍ ആണ് പള്ളിക്കൂടം സ്‌കൂളില്‍ കളിക്കാന്‍ തീരുമാനിച്ചത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. മേരി റോയിയുടെ നേതൃത്വത്തിൽ 100 കുട്ടികള്‍ ആറു മാസത്തെ കഠിന പരിശ്രമ ഫലമായാണ് അതു പഠിച്ചെടുത്തത്. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കു പിതൃസ്വത്തില്‍ അവകാശം നേടിക്കൊണ്ടുള്ള വിധി സുപ്രീം കോടതിയില്‍നിന്നു സമ്പാദിച്ചതിന്റെ പേരില്‍ മേരി റോയ് സഭയ്ക്ക് അനഭിമതയായിരുന്ന കാലം. ചിലർ ചേര്‍ന്ന് ഓപ്പറ ക്രിസ്ത്യന്‍ വിശ്വാസത്തിന് എതിരാണെന്നു പറഞ്ഞുപരത്തി.

ഫൈനല്‍ റിഹേഴ്‌സല്‍ കഴിഞ്ഞ ഒക്‌ടോബര്‍ 15ന് വൈകുന്നേരം ഓപ്പറ അരങ്ങേറ്റാന്‍ സ്കൂൾ അധികൃതർ തീരുമാനിച്ചു. ഉച്ച മുതല്‍ സ്‌കൂളിനു മുന്നില്‍ വന്‍ ബഹളം. നൂറു പൊലീസുകാര്‍ ക്യാംപസിലേക്ക് ഇരച്ചുകയറി. വൈകുന്നേരമായപ്പോള്‍ നാടകം സ്റ്റേജിൽ എത്തുന്നതിന് മിനിട്ടുകൾക്ക് മുൻപ്
ഓപ്പറ നിരോധിച്ചുകൊണ്ട് അന്നത്തെ കോട്ടയം കളക്ടർ ആയിരുന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ ഉത്തരവെത്തി. തോറ്റു കൊടുക്കാൻ മേരി റോയിയുടെ പോരാട്ട വീര്യം അനുവദിച്ചില്ല. ഒരു സ്കൂൾ നാടകം എന്ന രീതിയിൽ സ്റ്റേജിൽ വന്ന് പോകുമായിരുന്ന ആ നാടകത്തെ ഒരു പ്രൊഫഷനൽ നാടകത്തിന്റെ രൂപത്തിലേക്ക് അരങ്ങിലെത്തിക്കാൻ അവരെ പ്രേരിപ്പിച്ചത് ആ പോരാട്ട വീര്യം ആയിരുന്നു.

നാടകം നിരോധിച്ചതിന് പിന്നാലെ മേരി റോയ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നീണ്ട 25 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ കോടതി വിധി സ്കൂളിന് അനുകൂലമായിരുന്നു. 2015 ൽ കോടതി വിധി വരും മുൻപ് മെയ് മാസത്തിൽ ആണ് ജോണ് ടി വെക്കനെ സ്കൂളിന്റെ തീയറ്റർ ഫാക്കൽറ്റി ആയി വിളിക്കുന്നത്. ആ സമയത്തു തന്നെ കേസിന്റെ കാര്യം മേരി റോയ് തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിധി അനുകൂലമായാൽ നാടകം അരങ്ങിലെത്തിക്കുക എന്നത് തന്റെ അഭിമാന വിഷയമാണെന്നും അവർ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർമിക്കുന്നു. തൊട്ട് പിന്നാലെ ജൂണ് മാസത്തിൽ കോടതിയിൽ നിന്നും അനുകൂല വിധിയെത്തുന്നു. ജൂലൈ മാസത്തിൽ 150 ഓളം കുട്ടികളുമായി പരിശീലനം ആരംഭിച്ച നാടകം ജോണ് ടി വെക്കന്റെ സംവിധാനത്തിൽ ഡിസംബർ ആദ്യം അരങ്ങിലെത്തി. ഏകദേശം 5 ലക്ഷത്തോളം രൂപ ചിലവിട്ടാണ് രണ്ടു ദിവസം നാടകം സ്കൂളിൽ അരങ്ങേറിയത്.

Eng­lish Summary:The fight for free­dom of expres­sion mary roy
You may also like this video

TOP NEWS

September 11, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.