23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 4, 2023
February 4, 2023
February 4, 2023
February 4, 2023
February 3, 2023

വിദേശത്തെ കൃഷിരീതികള്‍ നേരിട്ടുകണ്ട് മനസിലാക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കും: രണ്ടുകോടി രൂപ വകയിരുത്തി

Janayugom Webdesk
തിരുവനന്തപുരം
March 11, 2022 4:41 pm

കാർഷിക മേഖലയിലെ പരമ്പരാഗത രീതികളിൽ വലിയമാറ്റത്തിന് വഴിയൊരുക്കി തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുടെ മാതൃകയിൽ ചെറുകാർഷിക ഉപകരണങ്ങൾ വ്യാപിപ്പിക്കാൻ ബജറ്റിൽ പദ്ധതി. കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ തൊഴിലുകൾ പരമ്പരാഗത രീതിയിലും പ​ര​മ്പ​രാ​ഗ​ത രീ​തി​യും വ​ലി​യ ശാ​രീ​രി​ക അ​ധ്വാ​ന​ത്തി​ലൂ​ടെ​യും ചെ​യ്യു​ന്ന രീ​തിയിൽ മാറ്റം ഉണ്ടാകണം,ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇ​തിനാ​യി കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും വാ​ങ്ങാ​നാ​യി സ്വയം തൊഴിൽ കാർഷിക സംഘങ്ങൾക്ക് ഉദാരമായ വ്യവസ്ഥയിൽ 50 ലക്ഷം രൂപവരെ വാ​യ്പ ന​ൽ​കും. ഇതില്‍ 25 ശതമാനമോ പത്തുലക്ഷം രൂപയോ ഏതാണോ കുറവ് അത് സബ്സിഡിയായി നല്‍കും. പദ്ധതിയ്ക്കായി 20 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക‍ൃഷി ലാഭകരമായി ചെയ്യുന്ന രാജ്യത്തും വിദേശത്തുമുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കാന്‍ ബജറ്റില്‍ രണ്ടുകോടി രൂപ നീക്കിവച്ചു.

റബ്ബര്‍ സബ്സീ‍ഡിക്ക് 500കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. റോഡുനിര്‍മ്മാണത്തില്‍ ടാറിനൊപ്പം റബ്ബര്‍മിശ്രിതം കൂടി ചേര്‍ക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതിന് 50 കോടി രൂപയും മാറ്റിവച്ചു. പ്ലാന്റേഷന്‍ നിര്‍വ്വചനത്തിന്റെ പരിധിയില്‍ പുതിയവിളകള്‍ ഉള്‍പ്പെടുത്തുകയും കാലോചിതമായ നിയമഭേദഗതികള്‍ കൊണ്ടുവരികയും ചെയ്യണം.

 

Eng­lish Sum­ma­ry: Pro­vides an oppor­tu­ni­ty for farm­ers to expe­ri­ence for­eign farm­ing prac­tices first-hand: An amount of ‘2 crore has been set apart

You may like this video also

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.