ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. ലിറ്ററിന് ആറ് രൂപയോളം അധികം നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് വില നിര്‍ണയത്തിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചത്.
റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഊര്‍ജ രംഗത്തെ വിദഗ്ധരെയും കൂടി ഉള്‍പ്പെടുത്തിയാകണം പ്രത്യേക അതോറിറ്റി. ഇതിനാവശ്യമായ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നും കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി തുടങ്ങി ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് എണ്ണ കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത്. ഈ തീരുമാനം റദ്ദാക്കണമെന്നും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
English summary; Independent Authority for Determining Fuel Prices; The petition will be heard by the Supreme Court today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.