22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 26, 2024
June 26, 2024
September 30, 2023
July 6, 2023
March 8, 2023
February 22, 2023
February 14, 2023
January 20, 2023
January 9, 2023
January 9, 2023

വീട്ടില്‍ കൂട്ടുകാരെ വിളിച്ചുവരുത്തി ഭര്‍ത്താവിന്റെ മദ്യപാനം: ഗര്‍ഭിണി തൂങ്ങിമരിച്ചു

Janayugom Webdesk
നെടുമങ്ങാട്
March 14, 2022 11:53 am

എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണി വിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെ കിടപ്പു മുറിയിൽ ഷാൾ ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനത്തിൽ മനം നൊന്ത് ജീവനൊടുക്കിയതാകാമെന്ന് പൊലീസ് സൂചിപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടെ ഭർത്താവ് മദ്യപിച്ച് ഇരിക്കുന്നത് കണ്ട് മനോവിഷമത്തിൽ മുറിയിൽ കയറി വാതിൽ പൂട്ടുകയായിരുന്നു. മറ്റു കുടുംബാംഗങ്ങൾ ഭാഗ്യയോടു പിണക്കത്തിലായിരുന്നു. ഭാഗ്യയുടെ കുടുംബ വീട്ടിലാണ് ഭർത്താവുമൊത്ത് താമസിച്ചിരുന്നത്. ഭർത്താവ് കൂട്ടുകാരെ വിളിച്ചു വരുത്തി വീട്ടിൽ മദ്യപാനം പതിവായിരുന്നത് ഭാഗ്യ ചോദ്യം ചെയ്തിരുന്നു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാറ്റി. ഇന്ന് ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. പാങ്ങോട് പൊലീസ് കേസ് എടുത്തു.

Eng­lish Sum­ma­ry: Hus­band’s drink­ing: Preg­nant woman hanged

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.