23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024

റാങ്കിങ്ങില്‍ കോലിക്ക് വമ്പന്‍ തിരിച്ചടി; മുന്നേറി ജസ്പ്രീത് ബുംറ

Janayugom Webdesk
ദുബായ്
March 16, 2022 10:49 pm

ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ മികച്ച ഫോമിലെത്താന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിക്ക് ടെസ്റ്റ് റാങ്കിങ്ങില്‍ തിരിച്ചടി. അഞ്ചാം റാങ്കിലായിരുന്ന കോലി നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി ഒന്‍പതാം സ്ഥാനത്തേക്ക് വീണു. ആറാം സ്ഥാനത്ത് തുടരുന്ന രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ റാങ്കിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്നത്. റിഷഭ് പന്ത് 10ാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയ്‌ക്കെതിരായ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌നാണ് പട്ടികയില്‍ ഒന്നാമത്.

ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ നേട്ടമുണ്ടാക്കി. ആറ് സ്ഥാനം മുകളിലേക്ക് കയറി ബുംറ നാലാം റാങ്കിലെത്തി. വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ബൗളര്‍മാരില്‍ ഇന്ത്യയുടെ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. മുഹമ്മദ് ഷമി ഒരു സ്ഥാനം മുകളിലേക്ക് കയറി 17-ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇ­ന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ജഡേജയെ മറികടന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നിലവില്‍ ജഡേജ രണ്ടാം സ്ഥാനത്താണുള്ളത്.

Eng­lish Summary:Kohli suf­fers major set­back in rankings
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.