21 April 2025, Monday
KSFE Galaxy Chits Banner 2

സിപിഐ ചേലക്കടവ് ബ്രാഞ്ച് സമ്മേളനം

Janayugom Webdesk
മലപ്പുറം
March 28, 2022 9:02 am

സിപിഐ ചേലക്കടവ് ബ്രാഞ്ച് സമ്മേളനം സഖാവ് കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ സിപിഐ മലപ്പുറം ജില്ല അസ്സി. സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം മുഹമ്മദുണ്ണി പതാക ഉയര്‍ത്തി സമ്മേളന് തുടക്കം കുറിച്ചു. ടി സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജന്‍, നന്നമ്മുക്ക് എല്‍സി സെക്രട്ടറി കെ കെ പിശ്രീധരന്‍, സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി മെമ്പര്‍ പി പി ഹനീഫ, എഐവൈഎഫ് പൊന്നാനി മണ്ഡലം സെക്രട്ടറി കെ വിബീഷ്, മുസ്തഫ ചേലക്കടവ്, നന്നംമുക്ക് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പി സുമേഷ് എന്നിവര്‍ സംസാരിച്ചു.

പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ പട്ടയത്തിന് വേണ്ടി അപേക്ഷിച്ച് വര്‍ഷങ്ങള്‍ കടന്നുപോയി. പല സാങ്കേതികത്വവും പറഞ്ഞു അവരുടെ അവകാശത്തെ നിഷേധിക്കുന്ന സമീപനത്തില്‍ നിന്നും അധികാരികള്‍ പിന്മാറി എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചേലക്കടവ് കോള്‍ പടവ് ബണ്ട് നിര്‍മ്മാണത്തിന് ഉടന്‍ തുടക്കം കുറിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ചേലക്കടവ് ബ്രാഞ്ച് സെക്രട്ടറിയായി മുസ്തഫ ചേലക്കടവിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി പി എം വാസുവിനെയും തിരഞ്ഞെടുത്തു.

Eng­lish sum­ma­ry; CPI Chelaka­davu Branch Conference

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.