പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചതിനുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെയും അവിശ്വാസ പ്രമേയം സമര്‍പ്പിച്ച് പ്രതിപക്ഷം.
പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന് ബുസ്ദാറിനെതിരെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം സമര്‍പ്പിച്ചിരിക്കുന്നത്.
ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ് മുമ്പാകെ മാര്‍ച്ച് എട്ടിാണ് പ്രതിപക്ഷം ഇമ്രാന് ഖാനെതിരെ അവിശ്വസ പ്രമേയം നല്‍കിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കും വിലക്കയറ്റത്തിനും കാരണം ഇമ്രാന് ഖാന്റെ പ്രവര്‍ത്തികളാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. 127 സാമാജികരുടെ പിന്തുണയോടെ പ്രതിപക്ഷമായ പാകിസ്ഥാന് മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍), പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് പ്രമേയം നല്‍കിയിരിക്കുന്നത്.
ബുദ്സറിന് പിന്തുണ നഷ്ടപ്പെട്ടു, അദ്ദേഹം ജനാധിപത്യത്തിനു വിരുദ്ധമായാണ് കഴിഞ്ഞ മൂന്നര വര്‍ഷമായി സംസ്ഥാനം ഭരിച്ചതെന്നും പ്രമേയത്തില്‍ പറയുന്നു. സ്പീക്കര്‍ ആസാദ് ഖ്വെയ്സര്ക്കെതിരെയും സെനറ്റ് ചെയര്മാന് സാദിഖ് സഞ്ജ്രാനിയ്ക്കെതിരെയും അവിശ്വാസപ്രമേയം നല്‍കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
English Summary: Opposition files no-confidence motion against Pakistan’s Punjab Chief Minister
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.